Monday, July 2, 2007

സുഹൃത്തെ നിനക്കയി.....

മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും;
മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്...
ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി...
ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള്‍ തൊട്ടറിഞ്ഞ്...
ജീവിതത്തിനായി പരക്കം പായുമ്പോള്.....

എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു............
---------------------------------------------------------------------------------
ചിലപ്പോള്‍ അങ്ങനെയാണ് അത്. ......................
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു.
അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ
.അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ, ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു. അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു.
സ്നേഹത്തോടെ

--------------------------------------------------------------------------------------
എത്ര വിദൂരത്താണെങ്കിലും നിങ്ങളുടെ സൌഹൃദം എനിക്ക്‌ വളരെ
വിലപ്പെട്ടതാകുന്നു ....
വറ്ണാഭമായ ഓര്‍മയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ആ സൌഹൃദത്തിനു
മുന്‍പില്‍ .... ഞാന് ശിരസ്സ് നമിക്കുന്നു......
ലോകവും, കാലവും, കോലവും മാറിയാലും നമ്മുടെ ഈ സൌഹൃദം അങ്ങനെ
തന്നെ എന്നും നില നില്കും എന്ന പ്രതീക്ഷയോടെ.....
സ്നേഹ പൂര്‍വ്വം ........


------------------------------------------------------------------------------
സാഹചര്യങ്ങള്‍ എനിക്കു രൌദ്രഭാവം പകര്‍ന്നുമാറ്റങ്ങള്‍ അനിവാര്യമാകുന്ന ഈ ജീവിതത്തില്‍രൂപങ്ങള്‍ മാറുകിലും പ്രേരണകള്‍ക്കതീതമാണ് മനുഷ്യമനസ്സ്.കടിഞ്ഞാല്‍ ഇല്ലാത്ത ഒരു കുതിരപോലെ മനസ്സ് സഞ്ജരിക്കുന്നുചൂളപോലെ കത്തുന്ന ഗ്രീഷ്മം മനസ്സിലെ സാന്ത്വനം പോലെ ഓടിയെത്തുന്ന കൂട്ടുകാര്‍,അതിന്‍റെ മറപറ്റി ഒളിഞ്ഞിരിക്കുന്ന വേനല്‍പൂക്കള്‍,അതിന്‍റെ സുഗന്തത്തില്‍ ലയിക്കുന്ന ഈ സൌഹൃദങ്ങള്‍....പ്രകൃതിയുടെ ദുക്കം ഖനീഭവിക്കുന്ന കാര്‍മേഖം പോലെ മനസ്സ് ചെന്നെത്തുന്നത് ഇപ്പോള്‍ എന്‍റെ സൌഹൃദത്തിന്‍റെ കണ്ണികളില്‍സായം സന്ദ്യകള്‍ തെളിയിക്കുന്ന ചെറുദീപനാളം പോലെ എന്നും മനസ്സില്‍ തെളിയുന്ന ഈ സൌഹൃദങ്ങള്‍ അതൊരു അണയാദീപം പോലെ മനസിന്‍റെ കിളിവാതിലില്‍ ഒരു തിരിനാളമായ് എന്നും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയില്‍....!!!

-----------------------------------------------------------------------------

വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ ആ സമയം മനസ്സില്‍ ഓടിയെത്തിയത് ഹൃദയത്തിന്‍റെ കോണിലെവിടെയോ മയങ്ങിക്കിടക്കുന്ന ഒരു പിടി സ്നേഹസമ്മാനങ്ങള്‍ നല്‍കിയകന്നുപോയ ആ കൂട്ടുകാരെയാണ്,എന്‍റെ ജീവിതത്തിലൂടെ ഒരു ഇളം തെന്നലായ് തഴുകിതലോടിയകന്ന ആ സൌഹൃദങ്ങള്‍.!!ഇണക്കങ്ങളും പിണക്കങ്ങളും സമ്മാനിച്ച ആ കുട്ടുകെട്ടുകള്‍,ജീവിതത്തിലെ ഓരോ നിമിശവും സ്നേഹസ്വാന്ദനം കൊണ്ട് നിറപ്പകിട്ടാര്‍ന്നവരെ, ജീവിതം രാഗലോലമാക്കിയവരെ ഈ വൈകിയവേളയില്‍ എന്നെ തനിച്ചാക്കി അകന്നിരിക്കുന്നതെന്തേ..?

-------------------------------------------------------------------------------
ഈ വ്രന്ദാവനത്തില്‍ പനിനീര്‍പൂക്കളില്ലാ പകരം പനിനീര്‍പൂക്കളേക്കാള്‍ സൌരഭ്യം പകര്‍ത്താന്‍ കഴിവുള്ള കുറേയേറേ സൌഹൃദത്തിന്‍റെകണ്ണികള്‍ മാത്രം.!!ഈ ഇതളുകളില്‍ ഒരിതളായി എന്നും നമുക്കീ സൌഹൃദം പംങ്കുവെക്കാം.!!സസ്നേഹം .!!

-------------------------------------------------------------------------------

അറിയാതെ പെയ്തുകൂട്ടിയആ പ്രണയതീരത്തില്‍ ഒരു കുട്ടിയെപോലെ അലയുന്ന കാഴ്ചയ്ക്ക് ഒരു നോട്ടമായി മാറി ഞാന്‍...പുതിയ മട്ടുപ്പാവിലേക്ക് മരുപ്പച്ചതേടി നീ അകലുമ്പോള്‍ നിന്നെ ഉപദേശിക്കാന്‍ ഞാന്‍ ആരോ..അറിയാതെ വീണ്ടും ഒരു വേദനയോടെ ആണേലും കാത്തിരിക്കുന്നു എന്നുള്ളില്‍ വിരിയുന്ന നിന്‍ പാല്‍ പുഞ്ചിരുമായി നിന്‍ മുഖം ഒരോര്‍മയായി മാറിയിട്ടും ഇന്നും ഒരു അക്ഷയപാത്രം പോലെ.

------------------------------------------------------------------------------


ഈ വ്രന്ദാവനത്തില്‍ പനിനീര്‍പൂക്കളില്ലാ പകരം പനിനീര്‍പൂക്കളേക്കാള്‍ സൌരഭ്യം പകര്‍ത്താന്‍ കഴിവുള്ള കുറേയേറേ സൌഹൃദത്തിന്‍റെകണ്ണികള്‍ മാത്രം.!!ഈ ഇതളുകളില്‍ ഒരിതളായി എന്നും നമുക്കീ സൌഹൃദം പംങ്കുവെക്കാം.!!സസ്നേഹം .!!

---------------------------------------------------------------------------------

ഈ ജീവിതമാകുന്ന യാത്രയില്‍ എവിടെയോ ജനിച്ച്,
എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.!!കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ
നിലനില്ക്കണമെന്ന് ഞാന്‍ അറിയാതെ ആഗ്രഹിക്കുന്നു..!
ആഗ്രഹങള്‍ എന്‍റെ മനസ്സിനൊട് അറിയാതെ മന്ദ്രിച്ചുപൊകുന്നു..!!
ആഗ്രഹങള്‍ സഭലമാകുമൊ..?
എല്ലാം ദൈവനിശ്ചയം.!!
ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം
.ഓരോ ജന്മത്തിനും ഒരു കര്‍മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്‍ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച്‌ സ്നേഹമുണ്ടായിരിക്കണം

----------------------------------------------------------------------------------

സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്...
കൊടുത്താല് കിട്ടും...കിട്ടണം...
ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും
സ്നേഹിക്കുന്നവര്കുവേണ്ടി ..
സ്നേഹിക്കപെടുന്നവര്ക് വേണ്ടി..
സ്നേഹം കൊതികുന്നവര്കു വേണ്ടി ...
ഓര്ക്കുക വല്ലപ്പോഴും നല്ലവരായ സ്നേഹിതരെ...
മറക്കാതിരിക്കുക .........

--------------------------------------------------------------------------------

മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും;
മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്...
ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി...
ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള്‍ തൊട്ടറിഞ്ഞ്...
ജീവിതത്തിനായി പരക്കം പായുമ്പോള്.....
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്,
എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ
എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..
എന്തേ സമ്മതമല്ലേ

------------------------------------------------------------------------------
ജീവിതം മനോഹരമാണ്, അത് ജീവിക്കുന്നവറ്ക്ക്. ജീവിതത്തെ ജീവനുള്ളതാക്കുന്നത് ജീവിക്കുന്നവരാണ്. സ്നേഹം പങ്കുവയ്ക്കാനുള്ളതാണ്
മനസ്സില് കൂട്ടി വയ്ക്കുവാനുള്ളതല്ല. സ്നേഹം ഹൃദയത്തില് നിന്ന് വരണം.എങ്കിലേ സ്നേഹത്തിലെ പവിത്രത ഉളവാകൂ. ഓരുവനെ സ്നേഹിക്കണമെങ്കില്, ആ വ്യക്തിയെ നാം മനസ്സിലാക്കണം. മനസ്സിലാക്കണമെങ്കില് ആ വ്യക്തിയെ നാം വിശ്വസിക്കണം. വിശ്വസിക്കണമെങ്കില് ആ വ്യക്തിയെ നാം അറിയണം. അറിയണമെങ്കില് ആ വ്യക്തിയെ നാം പഠിക്കണം. പഠിക്കണമെങ്കില് നാം ശ്രമിക്കണം. ഇത്രയും ശ്രദ്ധിച്ചാല് ജീവിതത്തില് എന്നും വസന്തമായിരിക്കും. നല്ല സുഹൃത്തുക്കളേയും വ്യക്തിത്വങ്ങളേയും നമുക്ക് ലഭിക്കും. ..... ഉപരിയായി ശ്രേഷ്ടമായ, മാതൃകാപരമായ ഓരു കുടുംബ ജീവിതം നയിക്കുവാന് നമുക്ക് സാധിക്കും.
നന്മകള് മാത്രം ആശംസിച്ചുകൊണ്ട്ഞാന്‍ നിങ്ങളുടെ കൂട്ട്‌ കാരന്‍ .. എന്നും സ്നേഹിക്കുന്നവരുടെ കൂടെ മാത്രം നില്‍ക്കുന്ന നല്ല ഒരു കൂടുകാരന്‍

-----------------------------------------------------------------------------
നിങ്ങള്‍ എന്റെ മുന്‍പില്‍ പോകരുത് ഞാന്‍ നിങളെ പി‍ന്തുടരുകയില്ല,നിങ്ങള്‍ എന്റെ പിന്നില്‍ നടക്കരുത് ഞാന്‍ നിങ്ങളെ നയിക്കുകയില്ല. നമുക്ക് ഒരുമിച്ച് നടക്കാം നല്ല സുഹൃത്തുക്കളായി....

No comments: