തിരുവോണ പുലരിതന്‍
തിരുമുല്‍കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി...
ആഹ്ലാദത്തിന്‍ നിറങ്ങളായ്
പൂക്കളങ്ങളൊരുങ്ങി....
തിരുമേനിയെഴുന്നെള്ളും സമയമായ്
ഹൃദയങ്ങളണിഞ്ഞൊരുങ്ങി...
എല്ലാവര്‍ക്കും പൊന്നോണാശംസകള്‍
------------------------------------------------------------------------
ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും
പൊന്നൊളിതൂകുന്ന ഈ പൊന്‍ചിങ്ങപ്പുലരിയില്‍,
അത്തപ്പൂക്കളാല്‍ ഹാരമണിഞ്ഞും
ഓണപ്പുടവകളാല്‍ ചേലചുറ്റിയും
മാവേലിമന്നനെ എതിരേല്‍ക്കാന്‍
കാത്തുനില്‍ക്കുന്ന ഈ വേളയില്‍,
ഓണാശംസകളോടെ...
-------------------------------------------------------------------------
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സംഋദ്ധിയുടെയും ശാന്തിയുടെയും പൂവിളികളുയരുന്ന ഒരു ഓണക്കാലം ആശംസിച്ചുകൊണ്ട്....
-------------------------------------------------------------------------
പൂക്കളവും പൂവിളിയും ഓണക്കോടിയും ഓണസദ്യയുമായി ഒരോണം കൂടി.... ഓണാശംസകളോടെ..
-------------------------------------------------------------------------
പൂവിളികള്‍ക്കും പൂക്കളങ്ങള്‍ക്കും പൂത്തുമ്പികള്‍ക്കും പൂനിലാവിനുമൊപ്പം ഒരായിരം പൊന്നോണാശംസകളും......
-------------------------------------------------------------------------
ഓണത്തുമ്പികളോടും തുമ്പപ്പൂക്കളോടും ഒത്തുചേര്‍ന്ന് പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്‍പുലരിയെ വരവേല്‍ക്കാം.... തിരുവോണാശംസകളോടെ....
--------------------------------------------------------------------------
തിരുവോണ പൊന്‍വെയിലിന്റെ ഇളം ചൂടിലും
തുമ്പപ്പൂക്കളുടെ പവിത്രതയിലും
ഓണക്കോടികളുടെ പകിട്ടിലും,
ഈ ഓണക്കാലം സന്തോഷം നിറഞ്ഞതാകട്ടേ....
ആശംസകളോടെ.....
-------------------------------------------------------------------------
ഉത്സവക്കാലമായ് മലയാളിക്ക് പൊന്നോണം വന്നെത്തുകയായ്,
പൂവേപൊലി, പൂവേപൊലി പാടിക്കൊണ്ടാര്‍പ്പ് വിളിച്ച്
വരവേല്‍ക്കാം നമുക്കീ പൊന്നോണത്തേ.....
ഓണാശംസകളൊടെ
--------------------------------------------------------------------------
നിറപറയും നിലവിളക്കും പിന്നെ ഒരു പിടി തുമ്പപ്പൂക്കളും മനസില്‍ നിറച്ച്,
ഒരുപാട് സ്നേഹവുമായി ഒരായിരം ഓണാശംസകള്‍...
--------------------------------------------------------------------------
മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ...
സമൃദ്ധിയും ഐശ്വര്യവും നിറന്‍ഞ്ഞ ഒരു പൊന്നോണം കൂടി...
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
---------------------------------------------------------------------------
ഓണം വരവായ്........
ഓര്‍മ്മകളില്‍ ബാല്യത്തിന്റെ പുനര്‍ജ്ജനിയായ്....
അതിരാവിലെ "പൂവേപൊലി"യെന്നാര്‍ത്തു കൊണ്ട്
തൊടികള്‍ തോറും പൂവിറുത്തു നടന്ന കലം.......
തുമ്പയും മുക്കുറ്റിയും കക്കപ്പൂവുമെല്ലാമിട്ട്
മുറ്റത്തു മെഴുകിയ ഇത്തിരിവട്ടത്തില്‍
ആശിച്ചൊരുക്കിയ പൂക്കളങ്ങള്‍.....
മനസിലെ മരുഭൂമിയില്‍ വിരുന്നുവന്ന
മധുരസ്മരണകളുടെ പൂക്കാലത്തെ
നമുക്കൊന്നായ് വരവേല്‍ക്കാം.......
സനേഹപൂര്‍വ്വം........എന്റെ ഓണാശംസകള്‍
---------------------------------------------------------------------------
ഓര്‍മ്മയുടെ നനുത്ത മൂടല്‍ മഞ്ഞിനപ്പുറത്തെവിടനിന്നോ പൂവിളികേട്ടുണരുന്ന പ്രഭാതങ്ങളും, പപ്പടത്തിന്റെ പരിമളം മണക്കുന്ന പകലുകളും, ഊഞ്ഞാല്‍പാട്ടുകളൊഴുകിയെത്തുന്ന പുഷ്പസുഗന്ധികളായ സന്ധ്യകളും, ഓണനിലാവിനു കുളിരേകുന്ന തിരുവാതിര പാട്ടിന്റെ ശീലുകളും അനേകമനേകം കാതങ്ങള്‍ക്കപ്പുറത്തുന്നിന്നും മനസ്സിലേക്ക് വന്നണയുന്ന സന്തോഷത്തിന്റെ നാളുകളില്‍ വീട്ടില്‍ എല്ലവര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല, ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
---------------------------------------------------------------------------
കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മനസ്സില്‍നിന്നും പോകുന്നില്ല! ഓണസദ്യക്കു ശേഷം ഓണക്കളി എന്ന ഒരു പരിപാടിയുണ്ടല്ലോപാടവരമ്പുകളില്‍ മഴ തീര്‍ത്ത-
കൊച്ചു വെള്ളച്ചാട്ടങ്ങളുടെ ആസ്വാദനത്തിലേക്ക്.
മാളത്തില്‍നിന്നെത്തി നോക്കി ഉള്‍വലിയുന്ന-
ഞെണ്ടിന്‍റ്റെ കാഴ്ചയിലേക്ക്.
മഴവെള്ളച്ചാലുകളില്‍
പരല്‍ മീനുകളെ തേടുന്ന തോര്‍ത്തിലേക്ക്..
ചേറുമാന്തി പുറത്തെടുക്കുന്ന മണ്ണിരയിലേക്ക്..
അവ കോര്‍ത്ത് ഒരു മീനിനായി-
തപസ്സിരിക്കുന്ന പ്രതീക്ഷകളിലേക്ക്...
കടലാസുതോണികളുടെ മത്സരത്തിലേക്ക്..
കുട മറന്നെന്ന വ്യാജേന-
പുസ്തകങ്ങള്‍ ഉടുപ്പിനുള്ളിലൊതുക്കി..
പള്ളിക്കൂടത്തില്‍ നിന്നും പെരുമഴ നനഞ്ഞ് വന്ന ആനന്ദത്തിലേക്ക്..
വഴിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം-
കൂട്ടുകാരന്റെ ഉടുപ്പില്‍ തെറിപ്പിച്ചതിന്റെ നിര്‍വ്രിതിയിലേക്ക്..
മഴ പെയ്യുന്നു..,
നഷ്ട സൌഭാഗ്യങ്ങളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി വീണ്ടും ഒരു പൊന്നോണം കൂടി
വരവായി .....ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരുപാടു നല്ല നിമിഷങ്ങള്‍ ഈ ഓണനാളില്‍ ഉണ്ടാവട്ടെ ...എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..
സ്നേഹപൂര്‍വം ...
Saturday, August 18, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment