മത്തായീം, പത്രോസും പള്ളിയില് കുമ്പസാരിക്കാന് പോയി.
മത്തായി അച്ചനോടു പറഞ്ഞു, ഞാന് 2 പാപം ചെയ്തിട്ടുണ്ട് എന്ന്. അച്ചന് പറഞ്ഞു, നിനക്ക് നരകത്തില് 2 വീല് ഉള്ള വണ്ടി കിട്ടും.
പത്രോസ് അച്ചനോടു പറഞ്ഞു, ഞാന് 3 പാപം ചെയ്തിട്ടുണ്ട് എന്ന്. അച്ചന് പറഞ്ഞു, നിനക്ക് നരകത്തില് 3 വീല് ഉള്ള വണ്ടി കിട്ടും എന്ന്.
രണ്ടാളും മരിച്ച് നരകത്തില് ചെന്നു. 2 പാപം ചെയ്ത മത്തായി, ബൈക്കില് ചെത്തി നടന്നു. 3 പാപം ചെയ്ത പത്രോസിനു കിട്ടിയത്, ഓട്ടോറിക്ഷയാണ്.
വഴിയില് വച്ച് സ്പീഡില് വരുന്ന മതായിയോട് പത്രോസ് ചോദിച്ചു, ഇത്ര തിരക്കിട്ട് എങ്ങോട്ടാണ്? മത്തായി പറഞ്ഞു, ജീവന് വേണമെങ്കില് മാറിക്കോ, അച്ചന് തീവണ്ടി ഓടിച്ചുകൊണ്ട് വരുന്നുണ്ട്.
------------------------------------------------------------------------
മാവില്‍ നിന്ന് മാങ്ങ വീഴും, .....
തെങ്ങില്‍ നിന്നു തേങ്ങയും,........
എന്നാല്‍ പ്ലാവില്‍ നിന്നു പ്ലാങ്ങ വീഴുമൊ???
ലഞ്ച് ബാഗില്‍ ലഞ്ച് വക്കാം. .......
എന്നാല്‍ സ്കൂള്‍ ബാഗില്‍ സ്കൂള്‍ വക്കാന്‍ പറ്റുമോ???
ബസ് സ്റ്റോപ്പില്‍ ബസ് വരും,
ഫുള്‍സ്റ്റോപ്പില്‍ ഫുള്‍ വരുമോ?
പോട്ടെ, ഒരു പൈന്റ് എങ്കിലും വരുമോ?
പൗഡര്‍ ചോദിച്ചാല്‍ കുട്ടിക്കൂറ തരും,
തള്ളക്കൂറയും തന്തക്കൂറയും എവിടെ?
501 ബാര്‍ സോപ്പ് എന്ന് പറഞ്ഞിട്ട് 1 ബാര്‍ മാത്രം തരുന്നു,
ബാക്കി 500 ബാര്‍ എവിടെ???
ഈ ലോകത്ത് ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ ദൈവമേ???
--------------------------------------------------------------------------------------
എന്തു വിശേഷം. സൂകം ആണല്ലോ.................!
തിരക്ക് ആണോ. അതോ കത്തി വെക്കുകയണോ ?
ഈ വരൂന്ന ഞായറാഴ്ച എന്റെ കുടെ പള്ളി വരെ ഒന്നു വരാമോ?
വേറൊന്നീനും അല്ല. അച്ചന്‍ പറഞ്ഞിട്ടുണ്ടേ ........................
അടുത്ത ആഴ്ച വരുമ്പോള്‍ ..........................................
ഒരു കുരീശും കുടെ കൊണ്ടു വരണേ എന്നു, അതു കൊണ്ടാ !!!!!
........................................................................
ഡാ നീ അയച്ച കത്തു കിട്ടി എന്തൊക്കെയുണ്ട് വിശേഷങ്ങള്‍??ഡാ ഇന്നലത്തെ മഴയില് തുപ്രന്‍ ചേട്ടന്റെ രണ്ടു തെങ്ങ് ഇടിവെട്ടി പോയടാ! പിന്നെ നമ്മളെ അപ്രത്തെ വീട്ടിലെ നബീസൂന്റെ പൂച്ച പെറ്റെടാ
ശിവന്‍ ചേട്ടന്റെ മോളും ഓമന ചേച്ചീടെ മോനും ഒളിച്ചോടി പോയടാ
പണ്ടു നീ കുറെ പിന്നാലെ നടന്നതല്ലെ യോഗം വേണടാ യോഗം! പിന്നെ പൂവാലി പശൂന്റെ കറവ വറ്റി ഇപ്പൊ എന്നും നേരം വെളിച്ചാകുമ്പോഴേക്കും ഞാന്‍ അമ്മിണീ ചേച്ചീന്റൊടിക്കു പാലിനു പോണടാ
പിന്നെ ആ വെളുക്കാനുള്ള മരുന്നു പാലില്‍ ചേര്‍ത്തുമാത്രമേ കുടിക്കാന്‍ പാടുള്ളുന്ന് പറഞ്ഞിട്ടുണ്ടെടാ..!
ആ പണ്ടാറ കോഴി രണ്ടു ദിവസമായിട്ടു മുട്ടയിടുന്നില്ലെടാ..ഡാ
നമ്മുടെകൂടെ പടിച്ച കുണ്ടനിടവഴിയില്‍നിന്നു വരുന്ന ശശിയില്ലെടാ ആ പന്നിക്കു പ്രാന്തായടാ..
അവനതു വേണടാ നിനക്കോര്‍മയില്ലെഅവന്റെ ലൈന് കാര്‍ത്തൂന് നീ ഗ്യാസ്മുട്ടായി വാങ്ങികൊടുത്തതിനു നിന്റെ തലക്കിട്ട് കല്ലെടുത്തെരിഞ്ഞതും ഒന്നും നീ മറന്നിട്ടില്ലല്ലൊ??
ആ പിന്നെ വേറൊന്നുമില്ലെടാ ഭ്രാന്താശുപത്രീന്നുള്ള നിന്റെ എഴുത്ത് കിട്ടിയപ്പോള്‍ എനിക്കു സമാധാനമായടാ എല്ലാരും നല്ലനെലെലായല്ലൊ!
കപ്പലണ്ടിക്കൊക്കെ വിലകൂടിയടാ ബിസിനസ്സു മോശാ നിര്‍ത്തട്ടെ
-----------------------------------------------------------------------------
കാലാവസ്താ പ്രവചന പ്രകാരംഅടുത്ത ദിവസങളില്‍
നിങളുടെ നാട്ടില്‍കനത്തമഴക്കുസാധ്യത....
ഈ അവസരം നഷ്ട പ്പെടുത്താതിരിക്കൂ..............
ഒന്നു കുളിച്ചുകൂടെ......
----------------------------------------------------------------------------
ചന്തുവിനെ തോല്പിച്ചവരുണ്ട് പലരും പലവട്ടം.
പാസ്സ് വോര്‍ഡ് മറന്നുപോയതിനു ആദ്യം ഗൂഗിള്‍ എന്നെ തോല്പിച്ചു...
ബാഡ് സെര്‍വര്‍ എന്നു പറഞ്ഞു ഒര്‍കൂട് എന്നെ തോല്പിച്ചു.
ബ്ള്‍ക്ക് മെസ്സേജ് അയച്ചു ഫ്രെന്‍സ് എന്നെ തോല്പിച്ചു...
ഒടുവില്‍ സ്ക്റാപ് ചെയ്യാത്ത നീയും...
തോള്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ അക്കൌണ്ട് പിന്നെയും ബാക്കി...
----------------------------------------------------------------------------
വഴിയേപോയ ബൈക്കു തട്ടി ഒരു കുരുവിക്കുഞ്ഞ് ബോധം കെട്ടു താഴെ വീണു. ഉടന് ബൈക്കുകാരന് വണ്ടി നിര്ത്തി ഇനിയും ജീവന് പോയിട്ടില്ലാത്ത കുരുവിയെ കൂടെയെടുത്ത് വീട്ടില് ഒരു കൂട്ടിന്നുള്ളില് കിടത്തി, അല്പ്പം വെള്ളവും ബ്രഡ്ഡും അരികിലും വെച്ചു. കുറെ സമയത്തിനു ശേഷം ബോധം വന്ന കുരുവി ഒന്നു ചുറ്റും നോക്കി അലറിക്കരഞ്ഞു,
" തള്ളേ ജയില് ! അപ്പോ ലവന് ചത്താ ???!!!
----------------------------------------------------------------------------
അദ്യം നമ്മള്‍ കണ്‌ടു
അത് എന്റെ യോഗം
പിന്നെ പരിചയപ്പെട്ടു
എന്റെ തലവിധി
പിന്നെ നമ്മള്‍ മിണ്‌ടി
എന്റെ ഗ്രഹപ്പിഴ
പിന്നെ കൂട്ടുകാരായി
അത് എന്റെ മുജ്ജന്മ പാപം
എന്നാലും നമ്മള്‍ ഇനിയും സുഹ്രത്തുക്കളായിരിക്കും
അത് എന്റെ തലവര
ചുരുക്കിപ്പറഞ്ഞാല്‍ വരാനുള്ളത് വഴിയില്‍ തങ്ങില്ല
----------------------------------------------------------------------------
Wednesday, July 25, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment